ഒറ്റപ്പാലത്തെ മോഷണത്തിൽ വൻ ട്വിസ്റ്റ്… 63 പവന്‍ സ്വര്‍ണം കണ്ടെത്തിയത് വീട്ടിലെ….

ഒറ്റപ്പാലം ത്രാങ്ങാലിയിലെ വീട്ടില്‍നടന്ന മോഷണത്തില്‍ വൻ വഴിത്തിരിവ്. മോഷണം പോയെന്ന് കരുതിയിരുന്ന 63 പവന്‍ സ്വര്‍ണം വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. എന്നാല്‍, വീട്ടിലുണ്ടായിരുന്ന ഒരുലക്ഷം രൂപയും വിലപിടിപ്പുള്ള വാച്ചും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

ത്രാങ്ങാലി മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ബാലകൃഷ്ണന്റെ ചെന്നൈയിലുള്ള ഭാര്യയെ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സ്വര്‍ണം കണ്ടെത്തിയത്. ഭാര്യ നല്‍കിയവിവരമനുസരിച്ച് ഇരുമ്പ് അലമാരയിലെ പ്രത്യേക അറ പരിശോധിച്ചതോടെ സ്വര്‍ണം ഭദ്രമായി തന്നെ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴ് മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് വീട്ടില്‍ മോഷണം നടന്നതെന്നാണ് കരുതുന്നത്. മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് താഴെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും 35,000 രൂപ വിലവരുന്ന വാച്ചുമാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച രാത്രി ബാലകൃഷ്ണന്‍ വീട് പൂട്ടി മകളുടെ വീട്ടില്‍ പോയതായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരിച്ചത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles

Back to top button