നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ.. ബിജെപിക്കെതിരെ കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തൃശൂരിൽ ബിജെപി വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണവുമായി കോൺഗ്രസ്. തൃശൂർ അസംബ്ലിയിലെ നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ ബിജെപി നീക്കം നടത്തിയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ആരോപിച്ചു. ജീവിച്ചിരിക്കുന്നവർ വരെ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ നിന്നും നീക്കാനായി ബിജെപി അപേക്ഷ കൊടുത്തിരിക്കുകയാണ്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കായി വ്യാജരേഖ ഉണ്ടാക്കി വോട്ടുചേർത്തത് പോലെയാണിതെന്നും കോൺഗ്രസ് അനുഭാവികളായവരുടെ വോട്ടുകൾ ആണ് ഇങ്ങനെ നീക്കംചെയ്യാൻ ശ്രമിക്കുന്നതെന്നും ടാജറ്റ് ആരോപിച്ചു.

Related Articles

Back to top button