ആശാസമരത്തിൽ പങ്കെടുക്കുന്ന അനിതകുമാരിയുടെ വീടിൻ്റെ കുടിശിക അടച്ച് ജപ്തി ഒഴിവാക്കി ഓർത്തഡോക്സ് സഭ…

തിരുവനന്തപുരം: ആശാ സമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും. അനിതയുടെ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവായി. അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.കേരള ബാങ്ക് പാലോട് ശാഖയിലെ 3 ലക്ഷം രൂപയുടെ ലോൺ സഭയടച്ചു. സഭയുടെ ജീവകാരുണ്യ പദ്ധതി വഴിയാണ് സഹായം. ആശ സമര പന്തലിൽ എത്തി വൈദികൻ അനിത കുമാരിക്ക് പണമടച്ചതിന്‍റെ രേഖ കൈമാറി. തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡൻ്റ് സെൻ്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ആണ് രേഖ കൈമാറിയത്.

Related Articles

Back to top button