അബുദാബി ബി​ഗ്ടിക്കറ്റ് വിജയിയായ പ്രവാസിയെ 15 തവണ വിളിച്ചു.. മറുപടിയില്ലാത്തതിനാൽ മെയിൽ അയച്ചു.. വഴിത്തിരിവ്..

അബുദാബി ബി​ഗ്ടിക്കറ്റ് നറുക്കെടുപ്പിൽ വിജയികളാകുക എന്നത് അതിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും സ്വപ്നമാണ്. അവതാരകരായ റിച്ചാർഡും ബൗഷ്റയും തന്നെയാണ് നറുക്കെടുപ്പിൽ വിജയികളാകുന്നവരെ ഫോണിൽ ബന്ധപ്പെട്ട് നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിക്കുന്നത്. എന്നാൽ ഏറ്റവും അവസാനത്തെ ബി​ഗ്ടിക്കറ്റ് ഇ-നറുക്കെടുപ്പ് വിജയികളുടെ പ്രഖ്യാപനത്തിൽ ഒരു അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായി. 

ഏറ്റവും അവസാനം നടന്ന ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസിയായ സജീവ് എടുത്ത ടിക്കറ്റിന് 50,000 ദിർ​ഹം സമ്മാനം ലഭിച്ചിരുന്നു. 275-236701 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. എന്നാൽ വിജയിയായ വിവരം സജീവിനെ അറിയിക്കാൻ ബി​ഗ് ടിക്കറ്റിന്റെ സംഘാടകർ പല തവണ ശ്രമിച്ചിട്ടും നടന്നില്ല. ഒരു ദിവസം അഞ്ച് തവണ വീതം വിളിച്ചു. മൂന്ന് ദിവസവും സജീവിനെ തുടരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ യാതൊരു വിധത്തിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്ന് ബി​ഗ് ടിക്കറ്റ് സംഘാടകർ പറയുന്നു. തുടർന്ന് നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിച്ചുകൊണ്ട് സജീവിന് അയച്ച മെയിലിനാണ് മറുപടി ലഭിച്ചത്. ടിക്കറ്റ് വാങ്ങുമ്പോൾ ഫോൺ നമ്പർ തെറ്റായാണ് നൽകിയതെന്നും അറിയാതെ സംഭവിച്ചതാണെന്നും സജീവ് പറയുന്നു. 

ബി​ഗ് ടിക്കറ്റ് സംഘാടകർ പരമാവധി വിജയികളെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോൺ നമ്പർ തെറ്റായി നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സജീവിനെ മെയിൽ വഴി ബന്ധപ്പെട്ടത്. സജീവിനെ ഏതു വിധേനയും വിജയിയായ വിവരം അറിയിക്കുക എന്ന സംഘാടകരുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം, ടിക്കറ്റ് വാങ്ങുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. 

Related Articles

Back to top button