താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടാൻ ഉത്തരവിറക്കി…

താമരശ്ശേരിയിലെ അനധികൃത ട്യൂഷൻ സെന്‍ററുകൾ പൂട്ടും.കോഴിക്കോട് ഡിഇഒ യാണ് നിർദേശം നൽകിയത്. എം.ജെ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ്  വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട പശ്ചാത്ത ലത്തിലാണ് തീരുമാനം.പല സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലെന്നും,രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രയാസം ഉണ്ടാക്കുന്നെന്നും ഉത്തരവിൽ പറയുന്നു. അടച്ചു പൂട്ടാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറാണ് ഉത്തരവിറക്കിയത്.  

Related Articles

Back to top button