ബിജെപിയുടെ ജില്ലാ കമ്മറ്റി ഓഫിൽ കള്ളപ്പണം…കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്…

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

തിരൂര്‍ സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ തുടന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍ വിനോദ് കുമാറാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫില്‍ കള്ളപ്പണം സൂക്ഷിച്ചുവെന്നായിരുന്നു ഓഫീസ് സെക്രട്ടറിയായ തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി വികെ രാജു സ്‌പെഷ്യല്‍ പോസിക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണന്‍ മുഖേനെ ഇരിങ്ങാലക്കുട അഡീഷണല്‍ കോടതിയെ സമീപിച്ചത്. കൊടകര കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്നാണ് ചട്ടം.

Related Articles

Back to top button