കടന്നാക്രമിക്കാൻ പ്രതിപക്ഷം…രാഹുൽ ഇന്ന് എത്തിയേക്കില്ല….കാരണം…
തിരുവനന്തപുരം:ഇന്ന് നിയമസഭയിൽ സർക്കാരിനെതിരെ പൊലീസ് അതിക്രമങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ തൃശ്ശൂരില്‍ കെഎസ് യു പ്രവർത്തകരെ മുഖം മൂടി ധരിപ്പിച്ചത് അടക്കമുള്ള വിവാദങ്ങൾ ഉയർത്താനാണ് തീരുമാനം.
അടിയന്തര പ്രമേയമായി പ്രശ്നം ഉന്നയിക്കാനാണ് നീക്കം. പ്രതിപക്ഷനേതാവിൻറെ നിലപാട് തള്ളി ഇന്നലെ സഭയിൽ എത്തിയ രാഹൂൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്താന്‍ സാധ്യതയില്ല. പൊലീസ് മര്‍ദനത്തിൽ അടിയന്തര പ്രമേയം നൽകി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കുകയാണ് പ്രതിപക്ഷം.