പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം 15 ദിവസം മാത്രം… സർക്കാരിനെതിരെ പ്രതിപക്ഷം
പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനം 15 ദിവസമാക്കി ചുരുക്കിയതിനെതിരെ പ്രതിപക്ഷം. മോദി സർക്കാരിന് ‘പാർലമെൻ്റോ ഫോബിയ’ എന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അസാധാരണമായി വൈകുകയും ചുരുക്കുകയും ചെയ്യുന്നു എന്ന് കോൺഗ്രസും പ്രതികരിച്ചു. സർക്കാർ ഒളിച്ചോടുന്നു എന്ന് സമാജ് വാദി പാർട്ടി പറഞ്ഞു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം നവംബർ 25 മുതൽ ഡിസംബർ 20 വരെയാണ് സെഷൻ നടന്നത്.




