നുണേശൻ വിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിപിഎം സൈബര്‍ പോരാളികൾ നുണേശൻ എന്ന് തന്നെ വിളിക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നുണേശൻ പ്രയോഗത്തിൽ സന്തോഷം. പിന്നിൽ പഴയ മാധ്യമ പ്രവർത്തകനാണെന്നും സതീശൻ ആരോപിച്ചു. സിപിഎം തന്നെ ടാർഗറ്റ് ചെയ്യുകയാണ്. 20 റീലും പത്തു കാർഡും ദിവസവും തനിക്കെതിരെ ദിവസവും പുറത്തിറക്കുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. ഈ മാധ്യമപ്രവർത്തകൻ പറവൂരിലെ സിപിഎം യോഗത്തിൽ ഇത് പറഞ്ഞു. ആ യോഗത്തിന് വരുന്നവരിൽ തന്‍റെ ആളുകളുമുണ്ട്. തന്നെ സ്നേഹിക്കുന്നവര്‍ ഇത് പുറത്ത് പറയുമെന്ന് അവര്‍ വിചാരിച്ചില്ല. എഐ ഉപയോഗിച്ച് തന്‍റെ മുഖം വികൃതമാക്കി കുട്ടികളെ പേടിപ്പിക്കുന്നത് പോലെയൊക്കെ പ്രചരിപ്പിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. താൻ ഹോം വർക്ക് ചെയ്തിട്ട് വരുന്നയാളാണെന്ന് ഒരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. നിയമസഭ ഒക്കെ ഉള്ളപ്പോൾ ഉറങ്ങാതെ തയാറെടുക്കുന്നയാളാണ്. ആ പേര് കളയാനാണ് ഈ നീക്കമെന്നും സതീശ പറഞ്ഞു.

Related Articles

Back to top button