കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ജോലി നേടാം.. മികച്ച അവസരം…

കെ എസ് ആർ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിൽ ജോലി നേടാൻ അവസരം. കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനമമാണ് നടത്തുന്നത്. യോഗ്യരായവര്‍ കേരള സര്‍ക്കാരിന്റെ സി എം ഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 .

25 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നൽകാം.പത്താം ക്ലാസ് പാസ് ആയിരിക്കണം. ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരായിരിക്കണം. മുപ്പതിൽ അധികം സീറ്റ് ഉള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയം ഉണ്ടായിരിക്കണം. വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാൻ കഴിവുള്ളവർക്കും മുൻഗണന.

പ്രതിദിനം ഒരു ഡ്യൂട്ടിയും ആഴ്ച്ചയില്‍ ഒരു വീക്കിലി ഓഫും മാത്രമേ അനുവദിക്കൂ. ഒരു ഡ്യൂട്ടിക്ക് 715 രൂപ പ്രതിദിനം കൂലിയായി ലഭിക്കും. കിലോമീറ്റര്‍ അലവന്‍സ്, നൈറ്റ് അലവന്‍സ്, കളക്ഷന്‍ ബാറ്റ എന്നിവ ലഭിക്കും. പിഎഫ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതാണ്. അപേക്ഷകള്‍ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കിയ ശേഷം എഴുത്ത് പരീക്ഷയും, ഡ്രൈവിങ് ടെസ്റ്റും നടത്തും. അതിന് ശേഷം ഇന്റര്‍വ്യൂ നടത്തി ആകും അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം താമസ സ്ഥലത്തുള്ള പൊലീസ് സ്റ്റേഷൻ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.

https://cmd.kerala.gov.in/recruitment

Related Articles

Back to top button