ജില്ലാ കലക്ടറുടെ ഇന്റേണുകളാവാൻ അവസരം.. അപേക്ഷ ക്ഷണിച്ചു..

കോഴിക്കോട് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2025 നവംബർ-2026 ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ ഇതിലൂടെ അവസരം ലഭിക്കും. 2015ൽ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി ഒന്നാമത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

താൽപര്യമുള്ളവർ www.dcip.co.in സന്ദർശിച്ച് നിർദിഷ്ട ഫോമിൽ ഒക്ടോബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. നാല് മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. പുതിയ ബാച്ച് നവംബർ ആദ്യവാരം ആരംഭിക്കും. വിശദ വിവരങ്ങൾക്ക് https://drive.google.com/file/d/1upbsAlJyYMLtG3VNxvSVHV1Q_pAxqwmq/view എന്ന ലിങ്ക് സന്ദർശിക്കുകയോ 9847764000, 0495-2370200 നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

Related Articles

Back to top button