പ്രിസം പദ്ധതിയിൽ അവസരം; പി.ആർ.ഡിയിൽ വാക്ക് ഇൻ ഇന്റർവ്യൂ..
പ്രിസം പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിലും തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒഴിവുള്ള സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിലേക്കുള്ള അഭിമുഖം ഗവ. സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്കിലെ പി. ആർ. ഡിയിൽ ഓഗസ്റ്റ് 27ന് രാവിലെ 10 ന് നടക്കും
സബ് എഡിറ്റർ പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലിൽ ജേണലിസം ബിരുദാനന്തര ബിരുദം/ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമയുമാണ് യോഗ്യത. കണ്ടന്റ് എഡിറ്റർ പാനലിൽ വീഡിയോ എഡിറ്റിങ് ബിരുദം/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്ന് പാസായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർത്ഥികൾ 27ന് യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് പകർപ്പുമായി വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം.