ഓപ്പറേഷൻ നുംഖോർ; കസ്റ്റംസിന് അപേക്ഷ നൽകാൻ ദുൽഖർ സൽമാൻ, കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ നീക്കം
ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിൻറെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിർദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ലാൻഡ് റോവർ വിട്ടുകിട്ടാന്‍ ദുൽഖർ അപേക്ഷ നൽകാൻ ഒരുങ്ങുന്നത്.