ഓപ്പറേഷൻ ബാർകോഡ്…ബാർ ഹോട്ടലുകളിൽ വ്യാപക ക്രമക്കേട്…
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ബാറുകളിൽ നിന്ന് മാസപ്പടിയായി കൈക്കൂലി വാങ്ങുന്നുവെന്നുംവിജിലൻസിന്റെ കണ്ടെത്തൽ.ബാർ ഹോട്ടലുകളിൽ യഥാസമയത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നില്ലെന്നും അനുവദിച്ചതിലും നേരത്തെ ബാറുകൾ തുറക്കുന്നുവെന്നും വിജിലൻസ് കണ്ടെത്തി. ഒരു മണിക്കൂർ നേരത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. പത്തനംതിട്ടയിലെ ബാറിൽ അവധി ദിവസവും വിൽപ്പന നടക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം പത്തനംതിട്ടയിലെ ബാറിൽ മദ്യ വില്പന നടന്നു.



