ഓപ്പറേഷൻ അഖൽ.. ഒൻപതാം ദിനവും ഏറ്റുമുട്ടൽ തുടരുന്നു.. ജമ്മു കശ്‌മീരിൽ രണ്ട് സൈനികർക്ക് വീരമൃത്യു..

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിൻ്റെ ചിനാൽ കോർപ്സിൽ ഭാഗമായിരുന്ന ഇരുവരുടെയും മരണത്തിൽ സൈന്യം അനുശോചിച്ചു

തുടർച്ചയായ ഒൻപതാം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. മേഖലയിൽ നടന്ന സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളിൽ ഒന്നായി ഇത് മാറി. ‘വീരചരമം പ്രാപിച്ച ജവാന്മാരുടെ ധൈര്യം എന്നും ഞങ്ങളെ പ്രചോദിപ്പിക്കും. ഇന്ത്യൻ സൈന്യം ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പം. ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഓപ്പറേഷൻ അഖൽ തുടരുകയാണ്,’ – ചിനാർ കോർപ്സ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ കുറിച്ചു

Related Articles

Back to top button