ഗണേഷിന് മറവി ഒരു സൗകര്യമായിരിക്കാം; മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടത്, ഷിബു ബേബിജോൺ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ കൂടുതൽ യുഡിഎഫ് നേതാക്കൾ രംഗത്ത്.  മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടതെന്നും എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ. എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണ്  ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയതെന്നും ഷിബു ബേബിജോൺ പറഞ്ഞു. അതിനു കാരണം ബിജു രാധകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വം. ഗണേഷിന്റെ കയ്യിലുള്ളതെന്താണെന്നു പറയട്ടെ. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

Related Articles

Back to top button