മൂന്നേമൂന്ന് സ്വർണാഭരണങ്ങൾ മാത്രം ധരിച്ചാൽ മതി.. കൂടുതലായാൽ പിഴ ഈടാക്കും..

സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ, ഉത്തരാഖണ്ഡിലെ ഒരു ​ഗ്രാമം സ്ത്രീകൾക്ക് ഒരളവിൽ കൂടുതൽ സ്വർണം ധരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ ചക്രത മേഖലയിലെ ആദിവാസി ഗ്രാമമായ കാന്ദാറിലാണ് ഈ വിലക്ക്.

വിവാഹത്തിനും മറ്റ് പരിപാടികൾക്കും പോകുമ്പോൾ സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കുന്നത് നിയന്ത്രിക്കുന്ന ഒരു പ്രമേയം ഇവിടെ പാസാക്കിയിരിക്കുന്നത് പഞ്ചായത്താണ്. താലി, കമ്മൽ, മൂക്കുത്തി എന്നിവയാണ് ധരിക്കാവുന്നത്. കൂടുതൽ സ്വർണം ധരിക്കുന്നത് പിടിക്കപ്പെട്ടാൽ 50,000 രൂപ പിഴ അടയ്‌ക്കേണ്ടിവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

തികച്ചും വിചിത്രമായ നിയമമായി ഇത് തോന്നാമെങ്കിലും സ്വർണത്തിന്റെ കൂടിവരുന്ന വിലയും സ്വർണം പ്രദർശിപ്പിക്കുക എന്നത് ഒരു സ്റ്റാറ്റസ് സിംബലായി മാറി ആളുകൾക്കുമേൽ വരുന്ന സമ്മർദ്ദവും ഒക്കെ കണക്കിലെടുത്താണത്രെ ഈ നടപടി. ദരിദ്രരായ ആളുകൾക്കും സ്വർണമുണ്ടാക്കാനുള്ള സമ്മർദ്ദമുണ്ടാവുകയും ഇന്നത്തെ സാഹചര്യത്തിൽ അത് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമെന്നതും നടപടിക്ക് കാരണമായി പറയുന്നു.

Related Articles

Back to top button