ദേ പോയി, ദാ വന്നു…; ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ കൗൺസിലർ, ഒരു ദിവസത്തിനിപ്പുറം തിരികെ ബിജെപിയിലേക്ക്

കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ മുൻ കൗൺസിലർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. എന്നാൽ കോൺഗ്രസിൽ ചേർന്ന് ഒരു ദിവസത്തിനിപ്പുറം മുൻ കൗൺസിലർ ബിജെപിയിലേക്ക് തന്നെ തിരിച്ചെത്തി. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമായ ബി വിജയലക്ഷ്മി ആണ് ഒറ്റ ദിവസത്തേക്ക് ഒന്ന് കോൺഗ്രസ് വരെ പോയി തിരികെ എത്തിയത്.

ബുധനാഴ്ചയാണ് കെ മുരളീധരൻറെ സാന്നിധ്യത്തിൽ വിജയലക്ഷ്മി ഡിസിസി ഓഫീസിൽ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവരികയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ വൈകിട്ട് തിരുമലയിൽ ബിജെപി വേദിയിൽ വിജയലക്ഷ്മി വീണ്ടുമെത്തി. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലാണ് വിജയലക്ഷ്മി പങ്കെടുത്തത്. വിജയലക്ഷ്മിയെ ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോൺഗ്രസിൽ ചേർന്നെന്ന് വ്യാജവാർത്ത വരുത്തിയെന്നാണ് സംഭവത്തിൽ ബിജെപി നേതാക്കൾ നൽകുന്ന വിശദീകരണം. എന്തായാലും വിജയലക്ഷ്മിയുടെ കോൺഗ്രസ് പ്രവേശനത്തിന് വെറും ഒരു ദിവസത്തെ ആയുസ് ഉണ്ടായിരുന്നുള്ളു.

Related Articles

Back to top button