എം.എസ് സി ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ഓൺലൈൻ പ്രോഗ്രാം; രണ്ടുവർഷത്തെ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
എം.എസ് സി ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റിന്റെ ഓൺലൈൻ പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും (ഐ.ഐ.എം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (ഐ.ഐ.ടി) സംയുക്തമായി നടത്തുന്ന രണ്ടു വർഷത്തെ എം.എസ് സി ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ഓൺലൈൻ പ്രോഗ്രാമിൽ പ്രവേശനത്തിന് ബിരുദക്കാർക്കും വർക്കിങ് പ്രഫഷനലുകൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ https://msdsm.iiti.ac.inൽ.
യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ടെക്/ബി.ഇ/ബി.എസ്/ബി.ഫാം/ബി.ആർക്/ബിഡെസ്/ബി.എഫ്.ടെക്/നാലുവർഷ ബി.എസ് സി/എം.എസ് സി/എം.സി.എ/എം.ബി.എ/തത്തുല്യം (ബിരുദതലത്തിൽ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിച്ചിരിക്കണം) പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/ഗേറ്റ്/ജിമാറ്റ്/ജാം ടെസ്റ്റ്-സ്കോർ നേടിയിരിക്കണം.
അല്ലെങ്കിൽ ഐ.ഐ.ടി ഇന്ദോർ ജൂൺ എട്ടിന് നടത്തുന്ന ഡിമാറ്റ് (ഡേറ്റ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ്) ടെസ്റ്റിൽ യോഗ്യത നേടണം. മേയ് രണ്ടിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് 12ന് ആരംഭിക്കും. അന്വേഷണങ്ങൾക്ക് [email protected], [email protected] എന്നീ ഇ-മെയിലിലും 0731-2439736/666 അല്ലെങ്കിൽ 0731-6603333-5593എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.