യൂട്യൂബിൽ വീഡിയോ പരസ്യം കണ്ട് പശുക്കളെ ഓർഡർ ചെയ്തു.. കണ്ണൂർ സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി…

ദിവസവും പലതരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു തട്ടിപ്പ് ഇത് ആദ്യമാണ്. പശുവിനെ വാങ്ങാൻ പണം നൽകി തട്ടിപ്പിനിരയായെന്നാണ് കണ്ണൂർ സ്വദേശിയുടെ വെളിപ്പെടുത്തൽ. യൂട്യൂബിൽ വീഡിയോ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശി പശുക്കളെ വേണമെന്നാവശ്യപ്പെട്ട് ഓർഡർ നൽകിയത്. വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നു എന്നാണ് പരസ്യം നൽകിയിരുന്നത്. . വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി വിശ്വസിപ്പിച്ചു.

തുടര്‍ന്ന് 1ലക്ഷം രൂപയോളം ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും തട്ടിപ്പുകാർ വാട്സാപ്പ് വഴി അയച്ചു നൽകി. പണം നൽകി ഏറെ നാൾ ഡെലിവെറി ലഭിക്കാതായപ്പോൾ ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടർന്നാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 ൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button