ഇന്ന് കോൺഗ്രസിൽ നാളെ സിപിഐഎമ്മിൽ…സ്ത്രീകളോട് അപമര്യാദയായിപെരുമാറിയെന്ന് ആരോപിച്ച് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി ..
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി പാലക്കാട് ഡിസിസി. പാലക്കാട് തച്ചമ്പാറ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെയാണ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയത്. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്‌തെന്ന് ഡിസിസി അറിയിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും താൻ രാജിവെച്ചതാണെന്നും മണ്ഡലം പ്രസിഡന്റായിരുന്ന മുഹമ്മദ് റിയാസ് പറഞ്ഞു. പരാതികളും ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും നാളെ താൻ സിപിഐഎമ്മിൽ ഔദ്യോഗികമായി ചേരുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.