​നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി…ഒരാൾ കുത്തേറ്റു മരിച്ചു…

എറണാകുളം ആലുവ ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെളിയത്തുനാട് സ്വദേശി സാജന്‍ (48) ആണ് മരിച്ചത്. നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷ്റഫാണ് കുത്തിയത്. അഷ്റഫും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സാജനെ അഷറഫ് കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ​ഗുരുതരമായി പരിക്കേറ്റ സാജൻ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അഷറഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button