16കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ

വയനാട് കൽപ്പറ്റയിൽ 16കാരനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ സ്വദേശിയായ 18 കാരൻ നാഫിലാണ് അറസ്റ്റിലായത്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. ആശുപത്രി പരിസരത്തുനിന്നാണ് പോലീസ് യുവാവിനെ പിടികൂടിയത്.

കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇരട്ടപ്പേര് വിളിച്ചെന്നും,  മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് 16 കാരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുകൂട്ടം മർദ്ദിച്ചത്. മുഖത്തും പുറത്തും ഉൾപ്പെടെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനമേറ്റ കുട്ടിയെകൊണ്ട് കാലിൽപിടിപ്പിച്ച് മാപ്പ് പറയിക്കുന്നതും ഈ ദൃശ്യത്തിലുണ്ടായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ കുട്ടി മാപ്പ് പറയുകയും , കാലുപിടിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവർ അടി തുടരുകയായിരുന്നു. അഞ്ച് മിനുട്ടോളം നീണ്ട മർദ്ദനദൃശ്യം ലഭിച്ചതിന് പിന്നാലെ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Related Articles

Back to top button