ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു…മരണം നാലായി..മരിച്ചത്…

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകട ദിവസം മരിച്ച തമ്പിയുടെയും ശ്യാമളയുടെയും മകളാണ് ബിന്ദു.
ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷമാണ് എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അപകടമുണ്ടായത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുവയായിരുന്ന ആംബുലന്‍സും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ആംബുലന്‍സ് ഡ്രൈവറടക്കം നാല് പേര്‍ക്ക് അടപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button