ഝാന്‍സി മെഡിക്കല്‍ കോളേജ് തീപിടിത്തം; ഒരു കുഞ്ഞ് കൂടി….
ഉത്തര്‍പ്രദേശിലെ ഝാന്‍സി ആശുപത്രി തീപിടിത്തത്തില്‍ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ പതിനൊന്നായി. കുഞ്ഞിന്റെ മരണകാരണം തീപിടിത്തം അല്ലെന്നും വളര്‍ച്ചയെത്താതെയുള്ള ജനനമാണെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
അതേസമയം, തീപിടിത്തതില്‍ പരിക്കേറ്റ പതിനഞ്ച് കുഞ്ഞുങ്ങള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനിടെ ആശുപത്രിയിലെ തീപിടിത്തത്തില്‍ ഗൂഢാലോചന ഇല്ലെന്ന് രണ്ടംഗ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു.