കായംകുളത്ത് ബൈക്ക് ഇടിച്ച് അപകടം.. കാൽനടയാത്രക്കാരന് ദാരുണാന്ത്യം.. മരിച്ചത്….
കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഐക്യ ജംഗഷൻ ഞാവക്കാട് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്.അറുപതുകാരൻ അബൂബക്കറാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.വീടിന് സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ കായംകുളം ഭാഗത്ത് നിന്നും മുതുകുളത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്.ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.