കാട്ടാന ആക്രമണത്തിൽ കുട്ടമ്പുഴയിൽ ഒരാൾക്ക് ദാരുണാന്ത്യം…
കൊച്ചി: കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കൊടിയാട്ട് എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
എൽദോസിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയതായാണ് സൂചന. പ്രദേശത്ത് പ്രതിഷേധത്തിലാണ് നാട്ടുകാർ. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് പ്രതിഷേധം.