ബസിൽ തിക്കും തിരക്കും.. കൈക്കുഞ്ഞിന്റെ കാലിൽ.. ഒളിവിലായിരുന്ന യുവാവ് പിടിയിൽ…

ബ​സി​ല്‍ തി​ര​ക്കി​നി​ട​യി​ല്‍ കൈ​ക്കു​ഞ്ഞി​ന്റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ഊ​ര്‍ങ്ങാ​ട്ടി​രി ത​ച്ച​ണ്ണ സ്വ​ദേ​ശി ത​യ്യി​ല്‍ സ​ബാ​ഹ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ണ്ടോ​ട്ടി ബ​സ് സ്റ്റാ​ന്‍ഡി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കി​നി​ടെ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞി​ന്റെ പാ​ദ​സ​രം ഇ​യാ​ള്‍ ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.സം​ഭ​വ ശേ​ഷം ഒ​ളി​വി​ല്‍ പോ​യ സ​ബാ​ഹ് വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞു​വ​രു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​യ​നാ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ കൊ​ണ്ടോ​ട്ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എം. ഷ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സം​ഘ​വും ആ​ന്റി തെ​ഫ്റ്റ് സ്‌​ക്വാ​ഡും ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Back to top button