വീടിൻ്റെ മുമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അടിച്ചുമാറ്റി; യുവാവ് അറസ്റ്റിൽ..

പുതുപ്പള്ളി തെരുവിൽ വീടിൻ്റെ മുമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുതിരം പറമ്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഷിജു. തമിഴ്നാട്ടിലും കഞ്ചാവ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയ ഓട്ടോറിക്ഷ വളയാറിൽ നിന്നും കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Related Articles

Back to top button