ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി…
ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കൊയിലാണ്ടി ബസ്‌സ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്നാണ് 52 ലോട്ടറി ടിക്കറ്റുകൾ മോഷണം പോയത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളിൽ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ലോട്ടറി സ്റ്റാളിലെ ജീവനക്കാരൻ മുസ്തഫ പൊലീസിൽ പരാതി നൽകി. രണ്ടാഴ്ചമുൻപ് 22 ലോട്ടറികളും രണ്ടുദിവസംമുൻപും മൂന്ന് ടിക്കറ്റുകളും കളവുപോയതായി മുസ്തഫ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.