മാവേലിക്കരയിൽ ഓണ ലേലം.

മാവേലിക്കര – കർഷക കൂട്ടായ്മയും കർഷക മോർച്ചയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണ ലേലം 1ന് രാവിലെ 9 മുതൽ മാവേലിക്കര ബുദ്ധജംഗ്ഷനിൽ നടക്കും. ചലച്ചിത്ര താരവും മികച്ച കർഷകനുമായ ശ്രീ കൃഷ്ണപ്രസാദ് ഈ ചാരിറ്റി സംരഭം ഉദ്ഘാടനം ചെയ്യും. കാർഷിക ഉൽപന്നങ്ങൾക്കൊപ്പം ഇലക്ട്രോണിക്സ് ഉപകരണങ്ങളും ലേലത്തിൽ വെക്കുന്നുണ്ട്. ഇതിൽ നിന്ന് പിരിഞ്ഞ് കിട്ടുന്ന തുക സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനായി ഉപയോഗിക്കുമെന്ന് കർഷക കൂട്ടായ്മ ചെയർമാൻ എസ്.ഗോപകുമാർ, കർഷക മോർച്ച ജനറൽ കൺവീനർ പ്രഭകുമാർ, ജില്ലാ പ്രസിഡൻ്റ് പ്രണവം ശ്രീകുമാർ എന്നിവർ അറിയിച്ചു

Related Articles

Back to top button