മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയുടെ മരണത്തിൽ….കൂടുതൽ വിവരങ്ങൾ പുറത്ത്…

കണ്ണൂരിൽ ദമ്പതികളെ കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ചുറ്റികയും ബോട്ടിലും കണ്ടെത്തിയിരുന്നുവെന്ന് മരിച്ച പ്രേമരാജിന്‍റെ ഡ്രൈവർ സരോഷ് പറഞ്ഞു.

ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനായി വീട്ടിലെത്തിയതായിരുന്നു. പ്രേമരാജന്‍റെ മുഖം കത്തിക്കരിഞ്ഞ നിലയിലാരുന്നുവെന്നും സരോഷ് പറഞ്ഞു.മന്ത്രി എ കെ ശശീന്ദ്രന്‍റെ സഹോദരിയുടെ മകൾ ശ്രീലേഖയെയും ഭർത്താവ് പ്രേമരാജനെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ഡ്രൈവർ വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ദമ്പതികളുടെ മകനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ വാഹനം എടുക്കാൻ എത്തിയതായിരുന്നു ഡ്രൈവർ. വാതിൽ തുറക്കാത്തതിനാൽ അയൽവാസികളെയും വിളിച്ച് വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

Related Articles

Back to top button