‘ജമ്മുവില്‍ ബ്ലാക്ക്ഔട്ട് ; നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങുന്നു ‘….
ജമ്മുവില്‍ ബ്ലാക്ക്ഔട്ടെന്നും നഗരത്തിലുടനീളം സൈറനുകള്‍ മുഴങ്ങിക്കേള്‍ക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. ഇരുണ്ട ആകാശത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം.
താനിപ്പോള്‍ ഉള്ളയിടത്ത് സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുവെന്ന മറ്റൊരു പോസ്റ്റും ഒമര്‍ അബ്ദുള്ള പങ്കുവച്ചിട്ടുണ്ട്.അതേസമയം, അതിര്‍ത്തി മേഖലകളില്‍ വീണ്ടും പാക് പ്രകോപനമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഏഴ് ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണ ശ്രമം നടന്നു. ഡ്രോണുകളെല്ലാം ഇന്ത്യ വെടിവെച്ചിട്ടു. അഖ്‌നൂറില്‍ പാക് ഡ്രോണുകള്‍ തകര്‍ത്തു. ജമ്മു, സാംബ, പത്താന്‍കോട്ട് സെക്ടറുകളില്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ എത്തി. ബരാക് -8 മിസൈലുകള്‍, എസ് -400 സിസ്റ്റങ്ങള്‍, ആകാശ് മിസൈലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൂഞ്ചില്‍ ഷെല്ലിങ് ആക്രമണം നടക്കുന്നുണ്ട്.