തൊഴില്‍ അന്വേഷിക്കുന്നവര്‍ ശ്രദ്ധിക്കുക; 45000 ജോലി അവസരം

ജിസിസി രാജ്യമായ ഒമാനിൽ ഒട്ടേറെ ജോലി അവസരങ്ങൾ വരുന്നു. 45000 തൊഴിലുകളാണ് രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നത് എന്ന് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബവയ്ൻ പറഞ്ഞു. സ്വകാര്യ-പൊതു മേഖലകളിലാണ് ഇത്രയും ഒഴിവുകൾ. 24000 തൊഴിലുകൾ സ്വകാര്യ മേഖലയിലായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

ചെറുകിട ഇടത്തരം സംരംഭങ്ങളെ ശക്തമാക്കുക, വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ അവസരം നൽകുക, വിദ്യാഭ്യാസം പൂർത്തിയാക്കി വരുന്നവർക്ക് ഉടൻ തൊഴിൽ ചെയ്യാൻ അവസരം ഒരുക്കുക, എഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തൊഴിൽ മന്ത്രാലയം ഈ വർഷം മുന്നോട്ട് പോകുന്നത്.

Related Articles

Back to top button