യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്..റദ്ദാക്കിയ സർവീസുകൾക്ക് റീഫണ്ട്..
ഖത്തര്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ പരിഹരിക്കാനും സര്‍വീസ് ഷെഡ്യൂളുകള്‍ പുഃനക്രമീകരിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ജൂൺ 26 വരെ ചില സര്‍വീസുകള്‍ തടസ്സപ്പെടാനുള്ള സാധ്യതയുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു
ജൂൺ 30 വരെയുള്ള യാതക്കായി ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തീയതിയില്‍ മാറ്റം വരുത്താം. ഇക്കാലയളവില്‍ യാത്ര മാറ്റിവെച്ചവര്‍ക്ക് ക്യാന്‍ലേഷന്‍ ഫീസ് നല്‍കാതെ തന്നെ റീഫണ്ട് തുക ആവശ്യപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് അപ്ഡേറ്റുകള്‍ നോക്കി ഉറപ്പുവരുത്തണമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.