കനത്ത മഴയിൽ റോഡിൽ വിള്ളലുകൾ.. കേടുപാട് കണ്ടെത്തിയത് കഴിഞ്ഞ ദിവസം..
കനത്ത മഴയിൽ പാലക്കാട് തൃത്താല കൂറ്റനാട് റോഡിൽ വിള്ളൽ രൂപപ്പെട്ടു. ആടുവളവ് ഭാഗത്താണ് റോഡിൽ വലിയ തോതിൽ വിണ്ടുകീറിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ആടുവളവ് സ്‌റ്റോപ്പിന് സമീപത്തെ റോഡിലെ ഈ ഭാഗത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ ദിവസം അടച്ചുവെങ്കിലും ഇതിന് സമീപത്തായാണ് റോഡിൽ വലിയ തോതിൽ വിള്ളലുകൾ വീണത്. ഭാരം കൂടിയ വാഹനങ്ങൾ ഈ ഭാഗത്തിലൂടെ സഞ്ചരിക്കുമ്പോൾ റോഡ് ഇടിഞ്ഞ് താഴാനുള്ള സാധ്യത ഏറെയാണ്