യൂണിഫോം ധരിച്ചില്ല..പത്താം ക്ലാസുകാർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു..

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിലാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മർദ്ദനത്തിന് ഇരയായ കുട്ടി പഠിക്കുന്ന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.

Related Articles

Back to top button