യുവതിയുടെ MRI സ്കാൻ കണ്ട് ഞെട്ടി ഡോക്ടർമാർ.. ….കുഞ്ഞ് വളരുന്നത് ഗർഭപാത്രത്തിലല്ല, കരളിൽ….
ഒരാശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതാണ് ഗര്‍ഭിണിയായ 30കാരി. ഇവരുടെ എംആര്‍ഐ സ്കാന്‍ പരിശോധിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഞെട്ടി. ഗര്‍ഭ ലക്ഷണങ്ങളുമായെത്തിയ യുവതിയുടെ പന്ത്രണ്ട് ആഴ്ച പ്രായമുള്ള ഭ്രൂണം വളരുന്നത് ഗര്‍ഭപാത്രത്തിലായിരുന്നില്ല, മറിച്ച് അവരുടെ കരളിലായിരുന്നു.
ഇത്തരം അപൂര്‍വവും അപകടകരവുമായ അവസ്ഥയെ ആരോഗ്യ മേഖലയിലുള്ളവര്‍ വിളിക്കുന്ന പേര് ഇന്ട്രാഹെപ്പറ്റിക്ക് എക്ടോപിക്ക് പ്രഗ്നന്‍സി എന്നാണ്. ഇത്തരം അവസ്ഥയുള്ള സ്ത്രീകളില്‍ ഭ്രൂണം വളരുന്നത് കരളിലെ കലകള്ക്കുള്ളിലായിരിക്കും. ഇന്ത്യയില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്.




