വൈദ്യുതി വിച്ഛേദിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ കല്ലെറിഞ്ഞ് ഓടിച്ചു..ഒരാൾ പിടിയിൽ…

കോഴിക്കോട് കൊടുവള്ളിയില്‍ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചതായി പരാതി.. ഇന്നു രാവിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തള്ളിയിട്ടെന്നും തലയില്‍ കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി.സെക്ഷന്‍ ഓഫീസ് ഗ്രേഡ് ടു ലൈന്‍മാന്‍ നാരായണനാണ് പരിക്കേറ്റത്.നാരായണന്റെ പരാതിയിൽ കൊടുവള്ളി ഉളിയാടന്‍ കുന്നില്‍ സിദ്ദിഖിനെയും മകനെയും പ്രതിയാക്കി കൊടുവളളി പൊലീസ് കേസെടുത്തു.സിദ്ദിഖിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button