തോട്ടില്‍ ഒഴുകിയെത്തിയ നിലയിൽ ശരീര ഭാഗങ്ങൾ..കാണാതായ സ്ത്രീയുടേതെന്ന് സംശയം…

ഇടുക്കി ഉപ്പുതറയിൽ മനുഷ്യ ശരീരഭാഗങ്ങൾ തോട്ടിൽ കണ്ടെത്തി. പൂട്ടി കിടക്കുന്ന തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പീരുമേട് ടീ കമ്പനിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ കാലുകൾ അടക്കമുള്ള ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയിൽ കണ്ടത്.ജോലിക്ക് എത്തിയ തൊഴിലാളിയാണ് ശരീരഭാഗങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഉപ്പുതറ സ്വദേശിയായ ഇടവേലിക്കൽ ചെല്ലമ്മയെന്ന (85) കാണാതായിരുന്നു. ശരീരഭാഗങ്ങൾ ഇവരുടേതാണോ എന്ന സംശയമുണ്ട്.സംഭവത്തിൽ ദുരൂഹത ഉണ്ടോ എന്നതടക്കമുള്ള കാര്യത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഡിഎൻഎ പരിശോധനാ ഫലവും പോസ്റ്റുമോർട്ടം റിപ്പോർട്ടും വന്നതിനു ശേഷം മാത്രമേ ശരീര അവശിഷ്ടം ചെല്ലമ്മയുടെതാണോ എന്ന് ഉറപ്പിക്കാൻ കഴിയൂ .

Related Articles

Back to top button