ഷാരൂഖ് ഖാനെ അറിയുമോയെന്ന് ചോദ്യം…സുഡാനില്‍ വിമതര്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി…

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ഒഡീഷ സ്വദേശിയായ ഇന്ത്യക്കാരനെ വിമത സേന തട്ടിക്കൊണ്ടുപോയി. ഒഡീഷയിലെ ജഗത്സിംഗ്പുര്‍ ജില്ലയില്‍ നിന്നുള്ള 36-കാരനായ ആദര്‍ശ് ബെഹ്റയെയാണ് സുഡാനിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായി ശ്രമങ്ങള്‍ നടന്നുവരികയാണ്. സുഡാനിലെ അധികൃതരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും തന്റെ രാജ്യം അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന്‍ അംബാസഡര്‍ മുഹമ്മദ് അബ്ദല്ല അലി എല്‍തോം പറഞ്ഞു.

ഇതിനിടെ ആദര്‍ശ് ബെഹ്റ ആര്‍എസ്എഫ് സൈനികര്‍ക്കൊപ്പം ഇരിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അവരിലൊരാള്‍ ബെഹ്‌റയോട് നിങ്ങള്‍ക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്നും വീഡിയോയില്‍ ചോദിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

Related Articles

Back to top button