ഉറക്കമില്ലായ്മയെ തുടർന്ന് കാമുകിയ്ക്ക് ആറ് മണിക്കൂറിനുള്ളിൽ നൽകിയത്…..ഡോക്ടറായ കാമുകൻ…

അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവതി മരിച്ചു. ചെൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആറ് മണിക്കൂറിനുള്ളിൽ 20 തവണയിലധികം അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആണ് യുവതി മരിച്ചത്. കാമുകനായ ഡോക്ടർ യുവതിയുടെ ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണത്രേ തുടർച്ചയായി അനസ്തേഷ്യ നൽകിയത്. എന്നാൽ, യുവതിയുടെ മരണത്തോടെ കാമുകനായ ഡോക്ടർക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലെഷാനിലെ ജിയാജിയാങ് കൗണ്ടിയിലെ ഒരു ആശുപത്രിയിലെ അനസ്‌തേഷ്യോളജിസ്റ്റായ ക്യു ആണ് കൊലപാതക കുറ്റത്തിന് ഇപ്പോൾ പിടിയിലായിരിക്കുന്നത്.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1731930579&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F4111818-doctor-boyfriend-giving-anesthesia-more-than-20-times%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTMwLjAuNjcyMy4xMTkiLG51bGwsMCxudWxsLCI2NCIsW1siQ2hyb21pdW0iLCIxMzAuMC42NzIzLjExOSJdLFsiR29vZ2xlIENocm9tZSIsIjEzMC4wLjY3MjMuMTE5Il0sWyJOb3Q_QV9CcmFuZCIsIjk5LjAuMC4wIl1dLDBd&dt=1731930501779&bpp=1&bdt=487&idt=2&shv=r20241112&mjsv=m202411120101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1731930499%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1731930499%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3Ddc7ad82b301a704a%3AT%3D1725255534%3ART%3D1731930499%3AS%3DAA-AfjYX6eUdVTmTW5LUCAW8Bhww&prev_fmts=0x0%2C1200x280&nras=2&correlator=8621251985293&frm=20&pv=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1494&biw=1349&bih=633&scr_x=0&scr_y=0&eid=31088955%2C42531705%2C95343681%2C95344190%2C95344787%2C31088458%2C95345966%2C95347653&oid=2&pvsid=719813305298643&tmod=1290936184&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=4&uci=a!4&btvi=1&fsb=1&dtd=77590

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് 2022 -ലാണ് ഒരു ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോം വഴി ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും യുവതി തന്റെ ഉറക്കമില്ലായ്മയെ കുറിച്ച് ഡോക്ടർ കൂടിയായ കാമുകനോട് വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഉറക്കക്കുറവ് ലഘൂകരിക്കുന്നതിനായി തനിക്ക് അനസ്തേഷ്യ നൽകണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ മാർച്ച് ഏഴിനാണ്. മാർച്ച് 6 -ന്, രാത്രി 11 മണി മുതൽ പിറ്റേന്ന് രാവിലെ 5 മണി വരെ ആറ് മണിക്കൂറിൽ ക്യു ഏകദേശം 1,300 മില്ലിഗ്രാം പ്രൊപ്പോഫോൾ അനസ്തേഷ്യ മരുന്ന് 20 -ലധികം തവണകളായി ചെന്നിന്റെ ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു. ഇതുകൂടാതെ മാർച്ച് ഏഴിന് രാവിലെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയപ്പോൾ ക്യു കാമുകിക്ക് സ്വന്തമായി ഉപയോഗിക്കാനായി 100 മില്ലിഗ്രാം പ്രൊപ്പോഫോൾ കൂടി നൽകി. പിന്നീട് മുറിയിൽ തിരിച്ചെത്തിയ ക്യൂ കണ്ടത് മരിച്ച നിലയിൽ കിടക്കുന്ന ചെന്നിനെയാണ്.

ക്യു ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയും സംഭവിച്ച കാര്യങ്ങൾ പോലീസിനോട് ഏറ്റുപറയുകയും ചെയ്തു. കൂടാതെ ഇയാൾ ചെന്നിൻ്റെ ബന്ധുക്കൾക്ക് 400,000 യുവാൻ (US$55,000) നഷ്ടപരിഹാരം നൽകുകയും ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യപരിശോധനയിൽ യുവതിയുടെ മരണകാരണം പ്രൊപ്പോഫോളിൻ്റെ അമിതമായ ഉപയോഗം ആണെന്ന് കണ്ടെത്തി.

Related Articles

Back to top button