നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം…അമ്മുവിന്‍റെ വീട്ടിലെത്തി മൊഴിയെടുത്ത്…
പത്തനംതിട്ട: പത്തനംതിട്ടയിലെ ഹോസ്റ്റലിൽ നിന്ന് നഴ്സിംഗ് വിദ്യാർത്ഥി വീണ് മരിച്ച സംഭവത്തിൽ മരിച്ച അമ്മു സജീവിൻ്റെ വീട്ടിലെത്തി ആരോഗ്യസർവ്വകലാശാല അന്വേഷണ സംഘം. സ്റ്റുഡൻ്റ് അഫേഴ്സ് ഡീൻ ഡോ. വി വി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അയിരൂപ്പാറ ചാരുംമൂടുള്ള അമ്മുവിൻ്റെ വീട്ടിലെത്തി മൊഴിയെടുത്തത്. പത്തനംതിട്ടയിലെ എസ്എംഇ നഴ്സിംഗ് കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട ശേഷമാണ് സംഘം വീട്ടിലെത്തിയത്.