ടിപ്പര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം.. നഴ്‌സിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം…
ടിപ്പര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് നഴ്‌സിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായ ചെമ്പകശ്ശേരിയില്‍ എന്‍ മുഹമ്മദ് അല്‍ത്താഫ് ആണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.
കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ടിപ്പര്‍. ഇതിന് പിന്നിലായി ഒരു കാറും സ്‌കൂട്ടറില്‍ അല്‍ത്താഫും ഉണ്ടായിരുന്നു. കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അല്‍ത്താഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അല്‍ത്താഫിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല