വീട്ടുകാർ ഓസ്ട്രേലിയയിൽ, സമീപത്ത് എസ്പി ക്യാംപ് ഓഫീസ്.. ലൈറ്റ് ഇടാനായി ഏൽപ്പിച്ച ആൾ വന്നപ്പോൾ കാണുന്നത്..

എറണാകുളം ആലുവയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള കവർച്ച തുടരുന്നു. തോട്ടക്കാട്ടുകരയിൽ വീടുള്ള പ്രവാസിയുടെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണ്ണമാണ് മോഷ്ടിച്ചത്. ആലുവ റൂറൽ എസ്പിയുടെ ക്യാംപ് ഓഫീസിന് സമീപമാണ് മോഷണം നടന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മോഷണമാണ് ആലുവ നഗരത്തിൽ നടക്കുന്നത്. ഇത്തവണ ആലുവ നഗരസഭ നാലാം വാർഡിലെ ജോർജ്ജ് സേവ്യറിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണ്ണം മോഷണം പോയത്. ജോർജ്ജും കുടുംബവും ഓസ്ട്രേലിയയിലാണ്. വീട്ടിൽ ലൈറ്റിടാനായി ഒരാളെ ഏൽപിച്ചിരുന്നു. ഇയാൾ കഴിഞ്ഞ ദിവസമെത്തിയപ്പോൾ വീടിനുള്ളിലാകെ നശിപ്പിച്ചതായി കണ്ടു. തുടർന്നാണ് ഏഴ് പവനോളം സ്വർണ്ണം മോഷണം പോയെന്ന് അറിയിച്ചത് ഉടമ പൊലീസിനെ സമീപിച്ചത്. 

Related Articles

Back to top button