42 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഷിബു എസ്. നായർ പിടിയിൽ…പ്രതിയുടെ പ്രധാന ഇരകൾ ആരെന്നോ….
കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് ഷിബു എസ്. നായർ കോട്ടയത്ത് പിടിയിൽ. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ ആക്രമിച്ച് പണവും സ്വർണവും തട്ടുന്ന കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസം വാകത്താനം ഇന്ദിരനഗറിലെ ഒരു വീട്ടിൽ നടത്തിയ മോഷണ കേസിലാണ് ഇപ്പോൾ അറസ്റ്റിലായത്. വാകത്താനം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനായിട്ടാണ് പെരുമാറിയത്.
സംസ്ഥാനത്തുടനീളം നാൽപ്പത്തിരണ്ട് കേസുകളിൽ പ്രതിയാണ് ഷിബു. വയോധികരായ സ്ത്രീകളാണ് പ്രതിയുടെ ഇരകൾ. റോഡരികിൽ നിൽക്കുന്ന സ്ത്രീകളോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാലപൊട്ടിച്ച് കടന്നുകളയും. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകൾ നിരീക്ഷിച്ച് വീട്ടിൽ കയറി മോഷണം നടത്തും. പലവിധത്തിൽ കുറ്റകൃത്യം ആസൂത്രണം ചെയ്താണ് ഓരോ മോഷണവും.