കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു പിടിയിൽ…

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനു പിടിയിൽ . ആറന്മുള പൊലീസാണ് എരുമേലി മുക്കട ഭാഗത്ത് നിന്ന് ബിനുവിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം ആറന്മുള തെക്കേമലയിൽ നിന്ന് സ്കൂട്ടറും സാനിറ്ററി ഷോപ്പിൽ നിന്ന് സാധനങ്ങളും ബിനു മോഷ്ടിച്ചിരുന്നു. ഈ കേസിൽ ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. മൂന്ന് മാസം മുൻപ് ഉടമ വായ്പയെടുത്ത് വാങ്ങിയ സ്‌കൂട്ടർ മോഷ്‌ടിച്ച ബിനുവിനെ പൊലീസ് തിരയുകയായിരുന്നു.

Related Articles

Back to top button