52 ദിവസം ട്രോളിങ് നിരോധനം… വിജ്‍ഞാപനം പുറപ്പെടുവിച്ചു…
സംസ്ഥാനത്ത് ഈ മാസം 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച വിജ്‍ഞാപനം പുറപ്പെടുവിച്ചു. ഇന്ന് ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 10 മുതൽ ജൂലൈ 31 വരെ ആണ് ട്രോളിംഗ് നിരോധനം. റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. ഈ വർഷം ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തസ്തിക സൃഷ്ടിക്കൽ, വേതന പരിഷ്‌കരണം, സമുദായ നാമം മാറ്റൽ, തോന്നയ്ക്കൽ സയൻസ് പാർക്കിൽ പുതിയ സംരംഭകത്വ പ്രോത്സാഹന കേന്ദ്രം, പാട്ടനിരക്ക് പുതുക്കൽ അടക്കം വിവിധ വിഷയങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്.