വെളിച്ചെണ്ണക്കല്ല, വമ്പൻ വിലക്കയറ്റം വരുന്നത് ഉള്ളിക്ക്! കനത്ത മഴയിൽ നശിച്ചത് 80 ശതമാനത്തിലധികം ഉള്ളി കൃഷി

ഇത്തവണ പെയ്ത കനത്തമഴ ഉള്ളി വിലയില്‍ വരും മാസങ്ങളിൽ വലിയ ചലനങ്ങളാകും ഉണ്ടാക്കുക. 80 ശതമാനത്തിലധികം ഉള്ളി കൃഷി നശിച്ചതോടെ രൂക്ഷമായ ഉള്ളി ക്ഷാമം അടുത്ത മാസങ്ങളിലുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. മഴ കുറഞ്ഞതിനാല്‍ കൃഷിയിറക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുവെങ്കിലും കർഷകര്‍ തയ്യാറല്ലെന്നതും വെല്ലുവിളിയാണ്. ഉള്ളിക്ക് വില കൂടുമ്പോഴും അതിന്‍റെ മെച്ചം കിട്ടാത്തതാണ് കർഷകരുടെ രോഷത്തിന്‍റെ കാരണം. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു ഉള്ളിക്ക്. ഇപ്പോള്‍ നല്ലതിന് 900 വരെയാണ് കിട്ടുന്നതെന്ന് കർഷകർ പറയുന്നു. കിലോയ്ക്ക് എട്ട് രുപ വില കിട്ടിയാൽ ഞങ്ങള്‍ എങ്ങനെ കൃഷിയിറക്കുമെന്ന് ചോദിച്ച അവർ, ഈ കൃഷി മൊത്തത്തിൽ നഷ്ടമാണെന്നും കൂട്ടിച്ചേർത്തു. കൃഷിയിറക്കാനുള്ള ചിലവ് കൂടുതലാണ് അത്രക്ക് മുടക്കാന്‍ കയ്യില്‍ കാശില്ലെന്നും അവർ വിവരിച്ചു. വിളവ് കുറയുമ്പോള്‍ സാധാരണയായി വില കൂടാറുള്ളതാണ്. പക്ഷെ ഇത്തവണ അതില്ല. വില്ലനായത് തുടർച്ചയായി പെയ്ത മഴയാണെന്നും കർഷകർ വ്യക്തമാക്കി.

Back to top button