കാമുകനൊപ്പം ഒളിച്ചോടാൻ വീട്ടിൽ നിന്നിറങ്ങി; മറ്റൊരാളെ വിവാഹം ചെയ്ത് തിരിച്ചെത്തി വിദ്യാർഥിനി
ഇൻഡോറിൽ നിന്ന് കാണാതായ ബി ബി എ വിദ്യാർത്ഥിനി ഏഴ് ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. രത്‌ലമിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട ഇലക്ട്രീഷ്യനെ വിവാഹം കഴിച്ചതായാണ് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകിയത്. 18 വർഷം മുൻപ് പുറത്തിറങ്ങിയ കരീന കപൂർ – ഷാഹിദ് കപൂർ ചിത്രം ‘ജബ് വീ മെറ്റ്’ എന്ന സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതവുമായി ഈ സംഭവത്തിന് ഏറെ സാമ്യമുണ്ട്. സിനിമയിൽ കാമുകനോടൊപ്പം ഒളിച്ചോടാൻ പദ്ധതിയിടുന്ന കരീനയുടെ കഥാപാത്രം ഷാഹിദിന്‍റെ കഥാപാത്രത്തെ ട്രെയിനിൽവെച്ച് കണ്ടുമുട്ടുകയും പിന്നീട് രത്‌ലമിലേക്ക് അദ്ദേഹത്തോടൊപ്പം എത്തിച്ചേരുകയുമായിരുന്നു.
അതുപോലെ താൻ കാമുകൻ സാർത്ഥക്കിനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നതായി ശ്രദ്ധ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ, സാർത്ഥക് റെയിൽവേ സ്റ്റേഷനിൽ വരാതിരുന്നതിനെ തുടർന്ന് രത്‌ലമിലേക്കുള്ള ട്രെയിനിൽ കയറി. ഈ ട്രെയിനിൽ വെച്ച് തനിക്ക് ഇൻഡോറിലെ ഒരു കോളേജിലെ ഇലക്ട്രീഷ്യനും തന്‍റെ മറ്റൊരു കരൺദീപിനെ കണ്ടുമുട്ടിയതായി അവർ പറഞ്ഞു. രത്‌ലമിലേക്കുള്ള അതേ ട്രെയിനിൽ കരൺദീപിനെ കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്നും, യാത്രയ്ക്കിടെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചുവെന്നും ശ്രദ്ധ മൊഴി നൽകി.
പിന്നീട് മന്ദ്‌സൗറിൽ ഇറങ്ങി 250 കിലോമീറ്റർ അകലെയുള്ള മഹേശ്വറിലേക്ക് ഇരുവരും യാത്ര ചെയ്തു. അവിടെവെച്ച് ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നും ശ്രദ്ധ പൊലീസിനോട് പറഞ്ഞു. പിന്നീട് സൻവാരിയ സേത്തിനെ സന്ദർശിച്ച ശേഷം നേരെ ഇൻഡോർ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.